അല്‍‌പം (സ്വ)കാര്യം.

Sunday, October 24, 2010

ഒരു തെരുവ് കവിജന്മം


കവി അയ്യപ്പനെ പോലെ 
തെരുവില്‍ തേരാപാരാ 

ജീവിക്കാന്‍ മോഹമുണ്ടെന്നാലും...


ഈ പ്രവാസഭൂവില്‍ 

മലയാളിവേഷം ധരിച്ചു നടന്ന 

ഒരു സാഹിത്യകാരനെ 

സി.ഐ.ഡി പോക്കിയതും 
കസ്റ്റ്ഡിയില്‍ വെച്ചതും 

വക്കാലത്ത്‌ പറയാന്‍ 
നമ്പര്‍ ഇറക്കിയതും 
മറക്കില്ലൊരിക്കലും.

"ഇതൊരു മലയാളി 
ഇവനൊരു ജന്മദിനം
അന്നെവിടെയായായാലും 
മലയാളിവസ്ത്രം ധരിക്കും
മുണ്ടും മടക്കിക്കുത്തും
നാടന്‍ ഇല്ലാത്ത ലോകത്ത്‌
പട്ട പോലെത്തെ ടക്കീല മോന്തും
ട്രാഫിക്‌ സിഗ്നല്‍ നോക്കാതെ
തേരാപാരാ പാടി ആടിനടക്കും"

അലിവ് തോന്നി സി.ഐ.ഡി
സന്കടമാം ഒരു നോക്ക് നോക്കി
സലാം പറഞ്ഞു വെറുതെ വിട്ടതും 
അങ്ങിനെ ഊരിപ്പോരാന്‍ പെട്ട പാടും  

ഓര്‍ത്ത്‌ ആ മോഹം 

നാട്ടില്‍ ആക്കാം 

എന്ന് കരുതി മാറ്റിവെച്ചു ഞാന്‍ ..

Wednesday, August 11, 2010

എപ്പിസോഡ് ആരംഭം..



സീരിയല്‍ ആരംഭിക്കുന്നു...

Monday, July 26, 2010

"ജനനം" ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍!

പ്രിയ സുഹൃത്തേ,

Mileage Tyre Retreading Factory Presents, അബുദാബി മലയാളി സമാജം 'ലോഹിതദാസ് അനുസ്മരണ ഷോര്‍ട്ട് ഫിലിം' മത്സരത്തിലേക്ക് ഞാന്‍ നായകനായി അഭിനയിച്ച/ നിര്‍മ്മിച്ച ഹ്രസ്വചിത്രം "ജനനം" തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

(പോസ്റ്റര്‍ കാണുക)

31/07/2010 ശനിയാഴ്ച 6 pm ന് ആരംഭിക്കുന്ന ഷോര്‍ട്ട് ഫിലിം മത്സരത്തിലേക്ക് താങ്കളെയും കുടുംബത്തെയും സുഹൃത്തുക്കളെയും അബുദാബി മലയാളി സമാജത്തിലേക്ക്‌ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

സ്നേഹപൂര്‍വ്വം................

സാലിഹ് കല്ലട
050-6690366

Friday, July 23, 2010

മാങ്ങാ റേഡിയോ!



റേഡിയോ മംഗോ പരസ്യം. അതില്‍ പലയിടത്തും തുള്ളിക്കളിക്കുന്നത് ഏറനാടന്‍.
പരസ്യചിത്രം സംവിധാനം ചെയ്തത് ബംഗളൂരിലെ നിര്‍വാണ ഫിലിംസ്,
ക്യാമറ ചലിപ്പിച്ചത് സുപ്രസിദ്ധ തമിഴ്‌ നടന്‍ ആയിമാറിയ നടരാജന്‍.

(എനിക്ക് ആദ്യമായി വലിയൊരു പ്രതിഫലം ലഭിച്ചത്‌ ഇതില്‍ ആയിരുന്നു)

Saturday, July 3, 2010

മണല്‍ക്കാറ്റ്‌ - TRAILER



മധുരസ്മരണകള്‍ പേറി 'മണല്‍ക്കാറ്റ്‌' വീണ്ടും മനസ്സില്‍ വീശിയപ്പോള്‍..

Tuesday, June 8, 2010

അവള്‍ മെഴുകുതിരിയല്ല!



'അവള്‍' എന്ന നാടകത്തിലെ ഒരു രംഗം. സുപ്രസിദ്ധ നാടക രചയിതാവും സംവിധായകനും ആയ സതീഷ്‌.കെ.സതീഷ്‌ അബുദാബി 'നാടക സൗഹൃദ'ത്തിനു വേണ്ടി അണിയിച്ച് ഒരുക്കിയ അവളിന് നല്ല നാടകത്തിനുള്ള അവാര്‍ഡ്‌ (2nd), നല്ല നടി, നല്ല ഭാവിതാരം, നല്ല ബാലതാരം എന്നീ അവാര്‍ഡുകള്‍ 2009-ലെ UAE നാടകോത്സവത്തില്‍ കിട്ടി.

(ഈ രംഗത്ത്‌ അഭിനയിക്കുന്നവര്‍: ഏറനാടന്‍, മന്‍സൂര്‍, ജാഫര്‍, അനന്തലക്ഷ്മി ഷരീഫ്)

Monday, May 17, 2010

ഗതി കെട്ടാല്‍ പൂച്ചയും തിന്നും പുല്ല്!



ഗതി കെട്ടാല്‍ പുലി അല്ല പൂച്ചയും പുല്ല് തിന്നും!
പുലീടെ വകേലെ അമ്മാവന്റെ മകന്റെ മകന്‍ അല്ലേ പൂച്ച.
അപ്പോ പിന്നെ ആ സ്വഭാവം ഉണ്ടാവാതെ പിന്നെ?

Friday, April 9, 2010

മാവേലി കള്ളുകുടിയന്മാര്‍ക്കൊപ്പം!!!



നാടകസൌഹൃദം അബുദാബി ഓണാഘോഷത്തില്‍ അവതരിപ്പിച്ച സ്കിറ്റ് "ശ്യാമ സുന്ദര കേരളം". അതില്‍ ഒരു തുള്ളി പോലും അകത്താക്കാതെ ഒരു മുഴുകുടിയന്റെ വേഷം ചെയ്തത് വേറെ ആരും അല്ല. അത ഞമ്മളാ..!

Friday, March 26, 2010

രാത്രികാലം - ഹ്രസ്വ തിരപ്പടം.



താരാട്ടിന്റെ പശ്ചാത്തലം..
മൃദുലതയുടെ സ്നേഹസ്പര്‍ശം..
മാതാവിന്റെ പുണ്യസ്ഥാനം..
എന്നിട്ടും..
അവള്‍...
രാത്രിയെ പ്രണയിക്കുന്നത് എന്തുകൊണ്ട്?
ആട്ടിയോടിക്കപ്പെടുന്നത് എന്തുകൊണ്ട്??

അല്‍ഐന്‍ ഇന്‍ഡ്യന്‍ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച ഹ്രസ്വ സിനിമ പ്രദര്‍ശന മത്സരത്തില്‍ മികച്ച ചിത്രം,മികച്ച സംവിധായകന്‍, മികച്ച നടി എന്നീ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ‘രാത്രികാലം’ഇതാ ഇവിടെ..

പ്രവാസി കുടുംബങ്ങളില്‍ താല്‍കാലിക ജോലിയില്‍ എത്തി ച്ചേരുന്ന,വിശിഷ്യാ പ്രസവാനന്തര ശുശ്രൂഷക്കായി ജോലി ചെയ്യുന്ന ‘ആയ’മാരുടെ ജീവിതമായിരുന്നു ഈ സിനിമയില്‍ അയൂബ് കടല്‍മാട് അവതരിപ്പിച്ചത്.

ആശയം, സംവിധാനം: അയൂബ് കടല്‍മാട്.

ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്‍റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് വടുതല അബ്ദുല്‍ ഖാദര്‍. ആലാപനം: നൈസി സമീര്‍,

മാസ്റ്റര്‍ രാഹുല്‍ ജോണ്‍,അനന്തലക്ഷ്മി ഷറീഫ്, അമ്പിളി രവീന്ദ്രന്‍, ഷറഫ്,സഗീര്‍ ചെന്ത്രാപ്പിന്നി, പി. എം. അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ അഭിനയിച്ചിരിക്കുന്നു.


എഡിറ്റിങ് : ആരോമല്‍,
ക്യാമറ : ഫൈന്‍ ആര്‍ട്സ് ജോണി,
അസ്സോസിയേറ്റ്: പി. എം. അബ്ദുല്‍ റഹിമാന്‍.




Friday, March 19, 2010

ദുബായ് പുഴ നാടക സീന്‍!



ഗ്രീന്‍ ബുക്സ് ഉടമ ശ്രീ. കൃഷ്ണദാസ് രചിച്ച ‘ദുബായ് പുഴ’യുടെ നാടകാവിഷ്കാരം അബുദാബി, കേരളാ സോഷ്യല്‍ സെന്റര്‍ വേദിയില്‍ നിറഞ്ഞ സദസ്സില്‍ അരങ്ങേറി. നാടകസൌ‌ഹൃദം അവതരിപ്പിച്ച ‘ദുബായ് പുഴ’ സിനിമാ സഹസം‌വിധായകനായ ഇഷ്‌കന്ദര്‍ മിര്‍സ സംവി‌ധാനം ചെയ്തു.

കുട്ടിക്കാലം മുതല്‍ക്ക് ഞാന്‍ സൂക്ഷിച്ചുപോന്ന നാടകാഭിനയമോഹം വര്‍ഷങ്ങള്‍ക്ക് ശേഷം സഫലമായത് ഇതിലൂടെയാണ്. ഇതില്‍ ഞാനും അഭിനയിച്ചു. ഏറെ പണിപ്പെട്ട് കോല്‍ക്കളിയും ഇതിനു വേണ്ടി ഞാനും കൂട്ടരും പരിശീലിച്ചു.

ഇതാ ആ രംഗം നിങ്ങള്‍ക്കായ് ഇവിടെ യൂട്യൂബില്‍.

നാടകസൌഹൃദ സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും എന്റെ സ്നേഹാദരങ്ങള്‍...

Saturday, February 6, 2010

ഭാഗ്യ-നിര്‍ഭാഗ്യങ്ങളുടെ ചൂതാട്ടകേന്ദ്രം.



എണ്‍പതുകളിലെ ഗള്‍ഫില്‍ നിധി തേടിയെത്തിയ രഘുവും പിള്ളയും ഭാഗ്യ-നിര്‍ഭാഗ്യങ്ങളുടെ ചൂതാട്ടകേന്ദ്രത്തില്‍ സ്വപ്നങ്ങള്‍ തുരുപ്പുചീട്ടാക്കുന്നു.

Sunday, January 31, 2010

നിരോഷന്‍ ജുവൈരയെ ഭീഷണിപ്പെടുത്തി, കാണുവിന്‍!


name="allowFullScreen" value="true">
src="http://www.youtube.com/v/otMfiW39JHA&hl=en_US&fs=1&rel=0" type="application/x-shockwave-flash" allowscriptaccess="always"

allowfullscreen="true" width="560" height="340">


ജുവൈര ബാറിലെ പാട്ടുപരിപാടി കഴിഞ്ഞ് മുറിയില്‍ വിശ്രമിക്കാന്‍ വരുമ്പോഴായിരുന്നു സംഭവം. അപ്പുറത്തെ ഫ്ലാറ്റില്‍ താമസിക്കുന്ന ഡ്രമ്മിസ്റ്റ് നിരോഷന്‍ ജുവൈരയുടെ മുറിയിലെത്തി തടഞ്ഞുനിറുത്തി.

ജുവൈരയെ പ്രലോഭിപ്പിച്ച് പാട്ട് ഉഷാറാക്കുവാനും സ്ഥിരം കസ്റ്റമേഴ്സിനെ ബാറിലേക്ക് വരുത്താനുമാണ് നിരോഷനോട് മാനേജര്‍ പറഞ്ഞിട്ടുള്ളത്. പക്ഷെ, നിരോഷന്‍ പറയുന്നതിനോട് പുതിയ പാട്ടുകാരിയായ ജുവൈരയ്ക്ക് യോജിക്കാന്‍ കഴിയുന്നില്ല. അവള്‍ പൊട്ടിത്തെറിച്ചു!

നിരോഷന്‍ ജുവൈരയെ ഭീഷണിപ്പെടുത്തി! ഇനി കാണുവിന്‍..

Tuesday, January 26, 2010

നഗരകന്യക രാത്രിയില്‍ കൂടുതല്‍ കാമിനിയാകും! (വീഡിയോ രംഗം)


name="allowFullScreen" value="true">
src="http://www.youtube.com/v/ZE9Cprfyg6k&hl=en_US&fs=1&rel=0" type="application/x-shockwave-flash" allowscriptaccess="always"

allowfullscreen="true" width="560" height="340">


ഒരു ചൂതാട്ടക്കളം പോലെയാണ് ഈ നഗരം.
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളിലേക്ക്
വീശിയെറിയപ്പെടുന്ന മനുഷ്യര്‍..
നേട്ടങ്ങളുടെ നിധികുംഭവുമായി തിരികെ പോയവര്‍...
വീണ്ടും കളിക്കളത്തില്‍ തുടരുന്നവര്‍,
നിര്‍ഭാഗ്യത്തിന്റെ തീക്കാറ്റില്‍
ചിറകു കരിഞ്ഞുവീണ ഈയ്യാം‌പാറ്റകള്‍..
ആര്‍ക്കും ആര്‍ക്കും മറുപടി തരാത്ത
കാമുകിയെപ്പോലെ
നഗരം അവളുടെ മായാനൃത്തം തുടരുന്നു...

പകലിന്റെ ഉടയാടകളെല്ലാം അഴിച്ചുവെച്ച്,
നഗരകന്യക രാത്രിയില്‍ കൂടുതല്‍ കാമിനിയാകും!

Saturday, January 23, 2010

ജുവൈരയുടെ പപ്പ Trailer Show

Trailer 3


name="allowFullScreen" value="true">
src="http://www.youtube.com/v/kc_EkC46zmg&hl=en_US&fs=1&rel=0" type="application/x-shockwave-flash" allowscriptaccess="always"

allowfullscreen="true" width="560" height="340">


Trailer 2



Trailer 1



ഒരു മാമ്മന്‍ കെ രാജന്‍ & ഫ്രണ്ട്സ് ടെലിഫിലിം ഫോര്‍ നാടകസൌഹൃദം, അബുദാബി.

ഗിരീഷ്കുമാര്‍ കുനിയിലിന്റെ ചെറുകഥ “ജുവൈരയുടെ പപ്പയെക്കുറിച്ച്.” അവലംബിച്ച്
മാമ്മന്‍ കെ രാജന്‍ തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍വഹിച്ച ടെലിഫിലിം ഉടന്‍ നമ്മുടെ സ്വീകരണമുറിയിലേക്ക് വരുന്നൂ..

ക്രിയേറ്റീവ് കോണ്‍‌ട്രിബ്യൂട്ടര്‍: ഏറനാടന്‍