ഏറനാടന്‍ രംഗങ്ങള്‍, കഥകള്‍/രസങ്ങള്‍/പാട്ടുകള്‍ കേള്‍ക്കാന്‍; നമുക്ക് അടിച്ചുപൊളിച്ച് തിമിര്‍ത്താടാം,നാടന്‍ സ്വരമേളമായ് കൂടാം..
Friday, July 23, 2010
മാങ്ങാ റേഡിയോ!
റേഡിയോ മംഗോ പരസ്യം. അതില്‍ പലയിടത്തും തുള്ളിക്കളിക്കുന്നത് ഏറനാടന്‍.
പരസ്യചിത്രം സംവിധാനം ചെയ്തത് ബംഗളൂരിലെ നിര്‍വാണ ഫിലിംസ്,
ക്യാമറ ചലിപ്പിച്ചത് സുപ്രസിദ്ധ തമിഴ് നടന്‍ ആയിമാറിയ നടരാജന്‍.
(എനിക്ക് ആദ്യമായി വലിയൊരു പ്രതിഫലം ലഭിച്ചത് ഇതില്‍ ആയിരുന്നു)
Saturday, July 3, 2010
Tuesday, June 8, 2010
അവള്‍ മെഴുകുതിരിയല്ല!
'അവള്‍' എന്ന നാടകത്തിലെ ഒരു രംഗം. സുപ്രസിദ്ധ നാടക രചയിതാവും സംവിധായകനും ആയ സതീഷ്.കെ.സതീഷ് അബുദാബി 'നാടക സൗഹൃദ'ത്തിനു വേണ്ടി അണിയിച്ച് ഒരുക്കിയ അവളിന് നല്ല നാടകത്തിനുള്ള അവാര്‍ഡ് (2nd), നല്ല നടി, നല്ല ഭാവിതാരം, നല്ല ബാലതാരം എന്നീ അവാര്‍ഡുകള്‍ 2009-ലെ UAE നാടകോത്സവത്തില്‍ കിട്ടി.
(ഈ രംഗത്ത് അഭിനയിക്കുന്നവര്‍: ഏറനാടന്‍, മന്‍സൂര്‍, ജാഫര്‍, അനന്തലക്ഷ്മി ഷരീഫ്)
Monday, May 17, 2010
ഗതി കെട്ടാല്‍ പൂച്ചയും തിന്നും പുല്ല്!
ഗതി കെട്ടാല്‍ പുലി അല്ല പൂച്ചയും പുല്ല് തിന്നും!
പുലീടെ വകേലെ അമ്മാവന്റെ മകന്റെ മകന്‍ അല്ലേ പൂച്ച.
അപ്പോ പിന്നെ ആ സ്വഭാവം ഉണ്ടാവാതെ പിന്നെ?
Friday, April 9, 2010
മാവേലി കള്ളുകുടിയന്മാര്‍ക്കൊപ്പം!!!
Friday, March 26, 2010
രാത്രികാലം - ഹ്രസ്വ തിരപ്പടം.
താരാട്ടിന്റെ പശ്ചാത്തലം..
മൃദുലതയുടെ സ്നേഹസ്പര്‍ശം..
മാതാവിന്റെ പുണ്യസ്ഥാനം..
എന്നിട്ടും..
അവള്‍...
രാത്രിയെ പ്രണയിക്കുന്നത് എന്തുകൊണ്ട്?
ആട്ടിയോടിക്കപ്പെടുന്നത് എന്തുകൊണ്ട്??
അല്‍ഐന്‍ ഇന്‍ഡ്യന്‍ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച ഹ്രസ്വ സിനിമ പ്രദര്‍ശന മത്സരത്തില്‍ മികച്ച ചിത്രം,മികച്ച സംവിധായകന്‍, മികച്ച നടി എന്നീ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ‘രാത്രികാലം’ഇതാ ഇവിടെ..
പ്രവാസി കുടുംബങ്ങളില്‍ താല്‍കാലിക ജോലിയില്‍ എത്തി ച്ചേരുന്ന,വിശിഷ്യാ പ്രസവാനന്തര ശുശ്രൂഷക്കായി ജോലി ചെയ്യുന്ന ‘ആയ’മാരുടെ ജീവിതമായിരുന്നു ഈ സിനിമയില്‍ അയൂബ് കടല്‍മാട് അവതരിപ്പിച്ചത്.
ആശയം, സംവിധാനം: അയൂബ് കടല്‍മാട്.
ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്‍റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് വടുതല അബ്ദുല്‍ ഖാദര്‍. ആലാപനം: നൈസി സമീര്‍,
മാസ്റ്റര്‍ രാഹുല്‍ ജോണ്‍,അനന്തലക്ഷ്മി ഷറീഫ്, അമ്പിളി രവീന്ദ്രന്‍, ഷറഫ്,സഗീര്‍ ചെന്ത്രാപ്പിന്നി, പി. എം. അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ അഭിനയിച്ചിരിക്കുന്നു.
എഡിറ്റിങ് : ആരോമല്‍,
ക്യാമറ : ഫൈന്‍ ആര്‍ട്സ് ജോണി,
അസ്സോസിയേറ്റ്: പി. എം. അബ്ദുല്‍ റഹിമാന്‍.
Friday, March 19, 2010
ദുബായ് പുഴ നാടക സീന്‍!
ഗ്രീന്‍ ബുക്സ് ഉടമ ശ്രീ. കൃഷ്ണദാസ് രചിച്ച ‘ദുബായ് പുഴ’യുടെ നാടകാവിഷ്കാരം അബുദാബി, കേരളാ സോഷ്യല്‍ സെന്റര്‍ വേദിയില്‍ നിറഞ്ഞ സദസ്സില്‍ അരങ്ങേറി. നാടകസൌഹൃദം അവതരിപ്പിച്ച ‘ദുബായ് പുഴ’ സിനിമാ സഹസംവിധായകനായ ഇഷ്‌കന്ദര്‍ മിര്‍സ സംവിധാനം ചെയ്തു.
കുട്ടിക്കാലം മുതല്‍ക്ക് ഞാന്‍ സൂക്ഷിച്ചുപോന്ന നാടകാഭിനയമോഹം വര്‍ഷങ്ങള്‍ക്ക് ശേഷം സഫലമായത് ഇതിലൂടെയാണ്. ഇതില്‍ ഞാനും അഭിനയിച്ചു. ഏറെ പണിപ്പെട്ട് കോല്‍ക്കളിയും ഇതിനു വേണ്ടി ഞാനും കൂട്ടരും പരിശീലിച്ചു.
ഇതാ ആ രംഗം നിങ്ങള്‍ക്കായ് ഇവിടെ യൂട്യൂബില്‍.
നാടകസൌഹൃദ സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും എന്റെ സ്നേഹാദരങ്ങള്‍...
Subscribe to:
Posts (Atom)

