അല്‍‌പം (സ്വ)കാര്യം.

Sunday, October 24, 2010

ഒരു തെരുവ് കവിജന്മം


കവി അയ്യപ്പനെ പോലെ 
തെരുവില്‍ തേരാപാരാ 

ജീവിക്കാന്‍ മോഹമുണ്ടെന്നാലും...


ഈ പ്രവാസഭൂവില്‍ 

മലയാളിവേഷം ധരിച്ചു നടന്ന 

ഒരു സാഹിത്യകാരനെ 

സി.ഐ.ഡി പോക്കിയതും 
കസ്റ്റ്ഡിയില്‍ വെച്ചതും 

വക്കാലത്ത്‌ പറയാന്‍ 
നമ്പര്‍ ഇറക്കിയതും 
മറക്കില്ലൊരിക്കലും.

"ഇതൊരു മലയാളി 
ഇവനൊരു ജന്മദിനം
അന്നെവിടെയായായാലും 
മലയാളിവസ്ത്രം ധരിക്കും
മുണ്ടും മടക്കിക്കുത്തും
നാടന്‍ ഇല്ലാത്ത ലോകത്ത്‌
പട്ട പോലെത്തെ ടക്കീല മോന്തും
ട്രാഫിക്‌ സിഗ്നല്‍ നോക്കാതെ
തേരാപാരാ പാടി ആടിനടക്കും"

അലിവ് തോന്നി സി.ഐ.ഡി
സന്കടമാം ഒരു നോക്ക് നോക്കി
സലാം പറഞ്ഞു വെറുതെ വിട്ടതും 
അങ്ങിനെ ഊരിപ്പോരാന്‍ പെട്ട പാടും  

ഓര്‍ത്ത്‌ ആ മോഹം 

നാട്ടില്‍ ആക്കാം 

എന്ന് കരുതി മാറ്റിവെച്ചു ഞാന്‍ ..

Wednesday, August 11, 2010

എപ്പിസോഡ് ആരംഭം..



സീരിയല്‍ ആരംഭിക്കുന്നു...

Monday, July 26, 2010

"ജനനം" ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍!

പ്രിയ സുഹൃത്തേ,

Mileage Tyre Retreading Factory Presents, അബുദാബി മലയാളി സമാജം 'ലോഹിതദാസ് അനുസ്മരണ ഷോര്‍ട്ട് ഫിലിം' മത്സരത്തിലേക്ക് ഞാന്‍ നായകനായി അഭിനയിച്ച/ നിര്‍മ്മിച്ച ഹ്രസ്വചിത്രം "ജനനം" തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

(പോസ്റ്റര്‍ കാണുക)

31/07/2010 ശനിയാഴ്ച 6 pm ന് ആരംഭിക്കുന്ന ഷോര്‍ട്ട് ഫിലിം മത്സരത്തിലേക്ക് താങ്കളെയും കുടുംബത്തെയും സുഹൃത്തുക്കളെയും അബുദാബി മലയാളി സമാജത്തിലേക്ക്‌ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

സ്നേഹപൂര്‍വ്വം................

സാലിഹ് കല്ലട
050-6690366

Friday, July 23, 2010

മാങ്ങാ റേഡിയോ!



റേഡിയോ മംഗോ പരസ്യം. അതില്‍ പലയിടത്തും തുള്ളിക്കളിക്കുന്നത് ഏറനാടന്‍.
പരസ്യചിത്രം സംവിധാനം ചെയ്തത് ബംഗളൂരിലെ നിര്‍വാണ ഫിലിംസ്,
ക്യാമറ ചലിപ്പിച്ചത് സുപ്രസിദ്ധ തമിഴ്‌ നടന്‍ ആയിമാറിയ നടരാജന്‍.

(എനിക്ക് ആദ്യമായി വലിയൊരു പ്രതിഫലം ലഭിച്ചത്‌ ഇതില്‍ ആയിരുന്നു)

Saturday, July 3, 2010

മണല്‍ക്കാറ്റ്‌ - TRAILER



മധുരസ്മരണകള്‍ പേറി 'മണല്‍ക്കാറ്റ്‌' വീണ്ടും മനസ്സില്‍ വീശിയപ്പോള്‍..

Tuesday, June 8, 2010

അവള്‍ മെഴുകുതിരിയല്ല!



'അവള്‍' എന്ന നാടകത്തിലെ ഒരു രംഗം. സുപ്രസിദ്ധ നാടക രചയിതാവും സംവിധായകനും ആയ സതീഷ്‌.കെ.സതീഷ്‌ അബുദാബി 'നാടക സൗഹൃദ'ത്തിനു വേണ്ടി അണിയിച്ച് ഒരുക്കിയ അവളിന് നല്ല നാടകത്തിനുള്ള അവാര്‍ഡ്‌ (2nd), നല്ല നടി, നല്ല ഭാവിതാരം, നല്ല ബാലതാരം എന്നീ അവാര്‍ഡുകള്‍ 2009-ലെ UAE നാടകോത്സവത്തില്‍ കിട്ടി.

(ഈ രംഗത്ത്‌ അഭിനയിക്കുന്നവര്‍: ഏറനാടന്‍, മന്‍സൂര്‍, ജാഫര്‍, അനന്തലക്ഷ്മി ഷരീഫ്)

Monday, May 17, 2010

ഗതി കെട്ടാല്‍ പൂച്ചയും തിന്നും പുല്ല്!



ഗതി കെട്ടാല്‍ പുലി അല്ല പൂച്ചയും പുല്ല് തിന്നും!
പുലീടെ വകേലെ അമ്മാവന്റെ മകന്റെ മകന്‍ അല്ലേ പൂച്ച.
അപ്പോ പിന്നെ ആ സ്വഭാവം ഉണ്ടാവാതെ പിന്നെ?