അല്‍‌പം (സ്വ)കാര്യം.

Friday, March 19, 2010

ദുബായ് പുഴ നാടക സീന്‍!



ഗ്രീന്‍ ബുക്സ് ഉടമ ശ്രീ. കൃഷ്ണദാസ് രചിച്ച ‘ദുബായ് പുഴ’യുടെ നാടകാവിഷ്കാരം അബുദാബി, കേരളാ സോഷ്യല്‍ സെന്റര്‍ വേദിയില്‍ നിറഞ്ഞ സദസ്സില്‍ അരങ്ങേറി. നാടകസൌ‌ഹൃദം അവതരിപ്പിച്ച ‘ദുബായ് പുഴ’ സിനിമാ സഹസം‌വിധായകനായ ഇഷ്‌കന്ദര്‍ മിര്‍സ സംവി‌ധാനം ചെയ്തു.

കുട്ടിക്കാലം മുതല്‍ക്ക് ഞാന്‍ സൂക്ഷിച്ചുപോന്ന നാടകാഭിനയമോഹം വര്‍ഷങ്ങള്‍ക്ക് ശേഷം സഫലമായത് ഇതിലൂടെയാണ്. ഇതില്‍ ഞാനും അഭിനയിച്ചു. ഏറെ പണിപ്പെട്ട് കോല്‍ക്കളിയും ഇതിനു വേണ്ടി ഞാനും കൂട്ടരും പരിശീലിച്ചു.

ഇതാ ആ രംഗം നിങ്ങള്‍ക്കായ് ഇവിടെ യൂട്യൂബില്‍.

നാടകസൌഹൃദ സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും എന്റെ സ്നേഹാദരങ്ങള്‍...

3 comments:

  1. കുട്ടിക്കാലം മുതല്‍ക്ക് ഞാന്‍ സൂക്ഷിച്ചുപോന്ന നാടകാഭിനയമോഹം വര്‍ഷങ്ങള്‍ക്ക് ശേഷം സഫലമായത് ഇതിലൂടെയാണ്. ഇതില്‍ ഞാനും അഭിനയിച്ചു. ഏറെ പണിപ്പെട്ട് കോല്‍ക്കളിയും ഇതിനു വേണ്ടി ഞാനും കൂട്ടരും പരിശീലിച്ചു.

    ഇതാ ആ രംഗം നിങ്ങള്‍ക്കായ് ഇവിടെ

    ReplyDelete
  2. താങ്കളുടെ സന്തോഷം ഞാനും ചേർന്ന് പങ്കിട്ടോട്ടെ
    .ഷാർജ ഗൾഫ് ഏഷ്യൻ സ്കൂളിൽ ഒരു നാടക മത്സരത്തിൽ അരിസ്റ്റോട്ടിൽ ആയി വേഷമിടാൻ ഈ ഉള്ളവനും ഒരു യോഗം ഉണ്ടായിട്ടുണ്ട്.

    ReplyDelete
  3. സന്തോഷമുണ്ട് ഏറനാടാ...

    ReplyDelete