ഗ്രീന്‍ ബുക്സ് ഉടമ ശ്രീ. കൃഷ്ണദാസ് രചിച്ച ‘ദുബായ് പുഴ’യുടെ നാടകാവിഷ്കാരം അബുദാബി, കേരളാ സോഷ്യല്‍ സെന്റര്‍ വേദിയില്‍ നിറഞ്ഞ സദസ്സില്‍ അരങ്ങേറി. നാടകസൌഹൃദം അവതരിപ്പിച്ച ‘ദുബായ് പുഴ’ സിനിമാ സഹസംവിധായകനായ ഇഷ്‌കന്ദര്‍ മിര്‍സ സംവിധാനം ചെയ്തു.
കുട്ടിക്കാലം മുതല്‍ക്ക് ഞാന്‍ സൂക്ഷിച്ചുപോന്ന നാടകാഭിനയമോഹം വര്‍ഷങ്ങള്‍ക്ക് ശേഷം സഫലമായത് ഇതിലൂടെയാണ്. ഇതില്‍ ഞാനും അഭിനയിച്ചു. ഏറെ പണിപ്പെട്ട് കോല്‍ക്കളിയും ഇതിനു വേണ്ടി ഞാനും കൂട്ടരും പരിശീലിച്ചു.