ഏറനാടന്‍ രംഗങ്ങള്‍, കഥകള്‍/രസങ്ങള്‍/പാട്ടുകള്‍ കേള്‍ക്കാന്‍; നമുക്ക് അടിച്ചുപൊളിച്ച് തിമിര്‍ത്താടാം,നാടന്‍ സ്വരമേളമായ് കൂടാം..
Showing posts with label വീഡിയോ. Show all posts
Showing posts with label വീഡിയോ. Show all posts
Thursday, February 3, 2011
മഴ ചാറും ഇടവഴിയില്‍...
ചിത്രം: ജൂവൈരയുടെ പപ്പ
സംഗീതം, ആലാപനം: വിദ്യാധരന്‍ മാഷ്
മഴ ചാറും ഇടവഴിയില്‍
നിഴലാടും കല്‍പടവില്‍
ചെറുവാലന്‍ കിളിയുടെ
തൂവല്‍ പോല്‍
ഇളംനാമ്പുപോല്‍
കുളിര്‍കാറ്റ് പോലെ
ചാരെ വന്നോളെ..
എന്‍റെ ചാരെ വന്നോളെ...
എന്‍റെ നീലാകാശമാകെ നീ പറന്നോളൂ
എന്‍റെ നെഞ്ചില്‍ മൊഞ്ചു കൂടിയ കൂട് വെച്ചോളൂ
കാത്തിരുന്നു കുഴഞ്ഞുപോയത് നീയറിഞ്ഞില്ലേ
കൂടൊഴിഞ്ഞു പറന്നുപോയത് നീ തനിച്ചല്ലേ
ഏറെനാളായ് ഞാന്‍ കൊതിപ്പൂ നീ വരുകില്ലേ?
കണ്ണുനീരില്‍ തോണിയുന്തി ഞാന്‍ തളര്‍ന്നില്ലേ..
ഞാന്‍ നിനക്ക് താജ് തോല്‍ക്കണ കൂട് വെച്ചോളാം
എന്‍റെ റൂഹും നിന്‍റെ ചാരെ ഞാന്‍ അയച്ചോളാം
മഴ ചാറും ഇടവഴിയില്‍
നിഴലാടും കല്‍പടവില്‍
ചെറുവാലന്‍ കിളിയുടെ
തൂവല്‍ പോല്‍
ഇളംനാമ്പുപോല്‍
കുളിര്‍കാറ്റ് പോലെ
ചാരെ വന്നോളെ..
എന്‍റെ ചാരെ വന്നോളെ...
Tuesday, January 18, 2011
Wednesday, August 11, 2010
Friday, July 23, 2010
മാങ്ങാ റേഡിയോ!
റേഡിയോ മംഗോ പരസ്യം. അതില്‍ പലയിടത്തും തുള്ളിക്കളിക്കുന്നത് ഏറനാടന്‍.
പരസ്യചിത്രം സംവിധാനം ചെയ്തത് ബംഗളൂരിലെ നിര്‍വാണ ഫിലിംസ്,
ക്യാമറ ചലിപ്പിച്ചത് സുപ്രസിദ്ധ തമിഴ് നടന്‍ ആയിമാറിയ നടരാജന്‍.
(എനിക്ക് ആദ്യമായി വലിയൊരു പ്രതിഫലം ലഭിച്ചത് ഇതില്‍ ആയിരുന്നു)
Monday, May 17, 2010
ഗതി കെട്ടാല്‍ പൂച്ചയും തിന്നും പുല്ല്!
ഗതി കെട്ടാല്‍ പുലി അല്ല പൂച്ചയും പുല്ല് തിന്നും!
പുലീടെ വകേലെ അമ്മാവന്റെ മകന്റെ മകന്‍ അല്ലേ പൂച്ച.
അപ്പോ പിന്നെ ആ സ്വഭാവം ഉണ്ടാവാതെ പിന്നെ?
Friday, April 9, 2010
മാവേലി കള്ളുകുടിയന്മാര്‍ക്കൊപ്പം!!!
Friday, March 26, 2010
രാത്രികാലം - ഹ്രസ്വ തിരപ്പടം.
താരാട്ടിന്റെ പശ്ചാത്തലം..
മൃദുലതയുടെ സ്നേഹസ്പര്‍ശം..
മാതാവിന്റെ പുണ്യസ്ഥാനം..
എന്നിട്ടും..
അവള്‍...
രാത്രിയെ പ്രണയിക്കുന്നത് എന്തുകൊണ്ട്?
ആട്ടിയോടിക്കപ്പെടുന്നത് എന്തുകൊണ്ട്??
അല്‍ഐന്‍ ഇന്‍ഡ്യന്‍ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച ഹ്രസ്വ സിനിമ പ്രദര്‍ശന മത്സരത്തില്‍ മികച്ച ചിത്രം,മികച്ച സംവിധായകന്‍, മികച്ച നടി എന്നീ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ‘രാത്രികാലം’ഇതാ ഇവിടെ..
പ്രവാസി കുടുംബങ്ങളില്‍ താല്‍കാലിക ജോലിയില്‍ എത്തി ച്ചേരുന്ന,വിശിഷ്യാ പ്രസവാനന്തര ശുശ്രൂഷക്കായി ജോലി ചെയ്യുന്ന ‘ആയ’മാരുടെ ജീവിതമായിരുന്നു ഈ സിനിമയില്‍ അയൂബ് കടല്‍മാട് അവതരിപ്പിച്ചത്.
ആശയം, സംവിധാനം: അയൂബ് കടല്‍മാട്.
ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്‍റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് വടുതല അബ്ദുല്‍ ഖാദര്‍. ആലാപനം: നൈസി സമീര്‍,
മാസ്റ്റര്‍ രാഹുല്‍ ജോണ്‍,അനന്തലക്ഷ്മി ഷറീഫ്, അമ്പിളി രവീന്ദ്രന്‍, ഷറഫ്,സഗീര്‍ ചെന്ത്രാപ്പിന്നി, പി. എം. അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ അഭിനയിച്ചിരിക്കുന്നു.
എഡിറ്റിങ് : ആരോമല്‍,
ക്യാമറ : ഫൈന്‍ ആര്‍ട്സ് ജോണി,
അസ്സോസിയേറ്റ്: പി. എം. അബ്ദുല്‍ റഹിമാന്‍.
Friday, March 19, 2010
ദുബായ് പുഴ നാടക സീന്‍!
ഗ്രീന്‍ ബുക്സ് ഉടമ ശ്രീ. കൃഷ്ണദാസ് രചിച്ച ‘ദുബായ് പുഴ’യുടെ നാടകാവിഷ്കാരം അബുദാബി, കേരളാ സോഷ്യല്‍ സെന്റര്‍ വേദിയില്‍ നിറഞ്ഞ സദസ്സില്‍ അരങ്ങേറി. നാടകസൌഹൃദം അവതരിപ്പിച്ച ‘ദുബായ് പുഴ’ സിനിമാ സഹസംവിധായകനായ ഇഷ്‌കന്ദര്‍ മിര്‍സ സംവിധാനം ചെയ്തു.
കുട്ടിക്കാലം മുതല്‍ക്ക് ഞാന്‍ സൂക്ഷിച്ചുപോന്ന നാടകാഭിനയമോഹം വര്‍ഷങ്ങള്‍ക്ക് ശേഷം സഫലമായത് ഇതിലൂടെയാണ്. ഇതില്‍ ഞാനും അഭിനയിച്ചു. ഏറെ പണിപ്പെട്ട് കോല്‍ക്കളിയും ഇതിനു വേണ്ടി ഞാനും കൂട്ടരും പരിശീലിച്ചു.
ഇതാ ആ രംഗം നിങ്ങള്‍ക്കായ് ഇവിടെ യൂട്യൂബില്‍.
നാടകസൌഹൃദ സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും എന്റെ സ്നേഹാദരങ്ങള്‍...
Saturday, February 6, 2010
ഭാഗ്യ-നിര്‍ഭാഗ്യങ്ങളുടെ ചൂതാട്ടകേന്ദ്രം.
എണ്‍പതുകളിലെ ഗള്‍ഫില്‍ നിധി തേടിയെത്തിയ രഘുവും പിള്ളയും ഭാഗ്യ-നിര്‍ഭാഗ്യങ്ങളുടെ ചൂതാട്ടകേന്ദ്രത്തില്‍ സ്വപ്നങ്ങള്‍ തുരുപ്പുചീട്ടാക്കുന്നു.
Sunday, January 31, 2010
നിരോഷന്‍ ജുവൈരയെ ഭീഷണിപ്പെടുത്തി, കാണുവിന്‍!
ജുവൈര ബാറിലെ പാട്ടുപരിപാടി കഴിഞ്ഞ് മുറിയില്‍ വിശ്രമിക്കാന്‍ വരുമ്പോഴായിരുന്നു സംഭവം. അപ്പുറത്തെ ഫ്ലാറ്റില്‍ താമസിക്കുന്ന ഡ്രമ്മിസ്റ്റ് നിരോഷന്‍ ജുവൈരയുടെ മുറിയിലെത്തി തടഞ്ഞുനിറുത്തി.
ജുവൈരയെ പ്രലോഭിപ്പിച്ച് പാട്ട് ഉഷാറാക്കുവാനും സ്ഥിരം കസ്റ്റമേഴ്സിനെ ബാറിലേക്ക് വരുത്താനുമാണ് നിരോഷനോട് മാനേജര്‍ പറഞ്ഞിട്ടുള്ളത്. പക്ഷെ, നിരോഷന്‍ പറയുന്നതിനോട് പുതിയ പാട്ടുകാരിയായ ജുവൈരയ്ക്ക് യോജിക്കാന്‍ കഴിയുന്നില്ല. അവള്‍ പൊട്ടിത്തെറിച്ചു!
നിരോഷന്‍ ജുവൈരയെ ഭീഷണിപ്പെടുത്തി! ഇനി കാണുവിന്‍..
Saturday, January 23, 2010
ജുവൈരയുടെ പപ്പ Trailer Show
Trailer 3
Trailer 2
Trailer 1
ഒരു മാമ്മന്‍ കെ രാജന്‍ & ഫ്രണ്ട്സ് ടെലിഫിലിം ഫോര്‍ നാടകസൌഹൃദം, അബുദാബി.
ഗിരീഷ്കുമാര്‍ കുനിയിലിന്റെ ചെറുകഥ “ജുവൈരയുടെ പപ്പയെക്കുറിച്ച്.” അവലംബിച്ച്
മാമ്മന്‍ കെ രാജന്‍ തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍വഹിച്ച ടെലിഫിലിം ഉടന്‍ നമ്മുടെ സ്വീകരണമുറിയിലേക്ക് വരുന്നൂ..
ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍: ഏറനാടന്‍
Trailer 2
Trailer 1
ഒരു മാമ്മന്‍ കെ രാജന്‍ & ഫ്രണ്ട്സ് ടെലിഫിലിം ഫോര്‍ നാടകസൌഹൃദം, അബുദാബി.
ഗിരീഷ്കുമാര്‍ കുനിയിലിന്റെ ചെറുകഥ “ജുവൈരയുടെ പപ്പയെക്കുറിച്ച്.” അവലംബിച്ച്
മാമ്മന്‍ കെ രാജന്‍ തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍വഹിച്ച ടെലിഫിലിം ഉടന്‍ നമ്മുടെ സ്വീകരണമുറിയിലേക്ക് വരുന്നൂ..
ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍: ഏറനാടന്‍
Tuesday, October 27, 2009
മധുരമനോഹര സുന്ദര ഗാനരംഗം.
മധുരമനോഹര സുന്ദര സുരഭില മനോക്ഞമാം ഒരു ഗാനം, അതിന്റെ രംഗം ഇതാ ഇതാ...
നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടെന്ന് കരുതട്ടെ.. ആണെങ്കില്‍ ഇനിയും തരാം.
നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടെന്ന് കരുതട്ടെ.. ആണെങ്കില്‍ ഇനിയും തരാം.
Subscribe to:
Posts (Atom)