ഏറനാടന്‍ രംഗങ്ങള്‍, കഥകള്‍/രസങ്ങള്‍/പാട്ടുകള്‍ കേള്‍ക്കാന്‍; നമുക്ക് അടിച്ചുപൊളിച്ച് തിമിര്‍ത്താടാം,നാടന്‍ സ്വരമേളമായ് കൂടാം..
Showing posts with label സിനിമ. Show all posts
Showing posts with label സിനിമ. Show all posts
Sunday, February 13, 2011
Saturday, January 29, 2011
Tuesday, January 18, 2011
Monday, July 26, 2010
"ജനനം" ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍!
പ്രിയ സുഹൃത്തേ,
Mileage Tyre Retreading Factory Presents, അബുദാബി മലയാളി സമാജം 'ലോഹിതദാസ് അനുസ്മരണ ഷോര്‍ട്ട് ഫിലിം' മത്സരത്തിലേക്ക് ഞാന്‍ നായകനായി അഭിനയിച്ച/ നിര്‍മ്മിച്ച ഹ്രസ്വചിത്രം "ജനനം" തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
(പോസ്റ്റര്‍ കാണുക)
31/07/2010 ശനിയാഴ്ച 6 pm ന് ആരംഭിക്കുന്ന ഷോര്‍ട്ട് ഫിലിം മത്സരത്തിലേക്ക് താങ്കളെയും കുടുംബത്തെയും സുഹൃത്തുക്കളെയും അബുദാബി മലയാളി സമാജത്തിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.
സ്നേഹപൂര്‍വ്വം................
സാലിഹ് കല്ലട
050-6690366

Friday, July 23, 2010
മാങ്ങാ റേഡിയോ!
റേഡിയോ മംഗോ പരസ്യം. അതില്‍ പലയിടത്തും തുള്ളിക്കളിക്കുന്നത് ഏറനാടന്‍.
പരസ്യചിത്രം സംവിധാനം ചെയ്തത് ബംഗളൂരിലെ നിര്‍വാണ ഫിലിംസ്,
ക്യാമറ ചലിപ്പിച്ചത് സുപ്രസിദ്ധ തമിഴ് നടന്‍ ആയിമാറിയ നടരാജന്‍.
(എനിക്ക് ആദ്യമായി വലിയൊരു പ്രതിഫലം ലഭിച്ചത് ഇതില്‍ ആയിരുന്നു)
Friday, April 9, 2010
മാവേലി കള്ളുകുടിയന്മാര്‍ക്കൊപ്പം!!!
Friday, March 26, 2010
രാത്രികാലം - ഹ്രസ്വ തിരപ്പടം.
താരാട്ടിന്റെ പശ്ചാത്തലം..
മൃദുലതയുടെ സ്നേഹസ്പര്‍ശം..
മാതാവിന്റെ പുണ്യസ്ഥാനം..
എന്നിട്ടും..
അവള്‍...
രാത്രിയെ പ്രണയിക്കുന്നത് എന്തുകൊണ്ട്?
ആട്ടിയോടിക്കപ്പെടുന്നത് എന്തുകൊണ്ട്??
അല്‍ഐന്‍ ഇന്‍ഡ്യന്‍ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച ഹ്രസ്വ സിനിമ പ്രദര്‍ശന മത്സരത്തില്‍ മികച്ച ചിത്രം,മികച്ച സംവിധായകന്‍, മികച്ച നടി എന്നീ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ‘രാത്രികാലം’ഇതാ ഇവിടെ..
പ്രവാസി കുടുംബങ്ങളില്‍ താല്‍കാലിക ജോലിയില്‍ എത്തി ച്ചേരുന്ന,വിശിഷ്യാ പ്രസവാനന്തര ശുശ്രൂഷക്കായി ജോലി ചെയ്യുന്ന ‘ആയ’മാരുടെ ജീവിതമായിരുന്നു ഈ സിനിമയില്‍ അയൂബ് കടല്‍മാട് അവതരിപ്പിച്ചത്.
ആശയം, സംവിധാനം: അയൂബ് കടല്‍മാട്.
ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്‍റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് വടുതല അബ്ദുല്‍ ഖാദര്‍. ആലാപനം: നൈസി സമീര്‍,
മാസ്റ്റര്‍ രാഹുല്‍ ജോണ്‍,അനന്തലക്ഷ്മി ഷറീഫ്, അമ്പിളി രവീന്ദ്രന്‍, ഷറഫ്,സഗീര്‍ ചെന്ത്രാപ്പിന്നി, പി. എം. അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ അഭിനയിച്ചിരിക്കുന്നു.
എഡിറ്റിങ് : ആരോമല്‍,
ക്യാമറ : ഫൈന്‍ ആര്‍ട്സ് ജോണി,
അസ്സോസിയേറ്റ്: പി. എം. അബ്ദുല്‍ റഹിമാന്‍.
Saturday, February 6, 2010
ഭാഗ്യ-നിര്‍ഭാഗ്യങ്ങളുടെ ചൂതാട്ടകേന്ദ്രം.
എണ്‍പതുകളിലെ ഗള്‍ഫില്‍ നിധി തേടിയെത്തിയ രഘുവും പിള്ളയും ഭാഗ്യ-നിര്‍ഭാഗ്യങ്ങളുടെ ചൂതാട്ടകേന്ദ്രത്തില്‍ സ്വപ്നങ്ങള്‍ തുരുപ്പുചീട്ടാക്കുന്നു.
Sunday, January 31, 2010
നിരോഷന്‍ ജുവൈരയെ ഭീഷണിപ്പെടുത്തി, കാണുവിന്‍!
ജുവൈര ബാറിലെ പാട്ടുപരിപാടി കഴിഞ്ഞ് മുറിയില്‍ വിശ്രമിക്കാന്‍ വരുമ്പോഴായിരുന്നു സംഭവം. അപ്പുറത്തെ ഫ്ലാറ്റില്‍ താമസിക്കുന്ന ഡ്രമ്മിസ്റ്റ് നിരോഷന്‍ ജുവൈരയുടെ മുറിയിലെത്തി തടഞ്ഞുനിറുത്തി.
ജുവൈരയെ പ്രലോഭിപ്പിച്ച് പാട്ട് ഉഷാറാക്കുവാനും സ്ഥിരം കസ്റ്റമേഴ്സിനെ ബാറിലേക്ക് വരുത്താനുമാണ് നിരോഷനോട് മാനേജര്‍ പറഞ്ഞിട്ടുള്ളത്. പക്ഷെ, നിരോഷന്‍ പറയുന്നതിനോട് പുതിയ പാട്ടുകാരിയായ ജുവൈരയ്ക്ക് യോജിക്കാന്‍ കഴിയുന്നില്ല. അവള്‍ പൊട്ടിത്തെറിച്ചു!
നിരോഷന്‍ ജുവൈരയെ ഭീഷണിപ്പെടുത്തി! ഇനി കാണുവിന്‍..
Tuesday, January 26, 2010
നഗരകന്യക രാത്രിയില്‍ കൂടുതല്‍ കാമിനിയാകും! (വീഡിയോ രംഗം)
ഒരു ചൂതാട്ടക്കളം പോലെയാണ് ഈ നഗരം.
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളിലേക്ക്
വീശിയെറിയപ്പെടുന്ന മനുഷ്യര്‍..
നേട്ടങ്ങളുടെ നിധികുംഭവുമായി തിരികെ പോയവര്‍...
വീണ്ടും കളിക്കളത്തില്‍ തുടരുന്നവര്‍,
നിര്‍ഭാഗ്യത്തിന്റെ തീക്കാറ്റില്‍
ചിറകു കരിഞ്ഞുവീണ ഈയ്യാംപാറ്റകള്‍..
ആര്‍ക്കും ആര്‍ക്കും മറുപടി തരാത്ത
കാമുകിയെപ്പോലെ
നഗരം അവളുടെ മായാനൃത്തം തുടരുന്നു...
പകലിന്റെ ഉടയാടകളെല്ലാം അഴിച്ചുവെച്ച്,
നഗരകന്യക രാത്രിയില്‍ കൂടുതല്‍ കാമിനിയാകും!
Saturday, January 23, 2010
ജുവൈരയുടെ പപ്പ Trailer Show
Trailer 3
Trailer 2
Trailer 1
ഒരു മാമ്മന്‍ കെ രാജന്‍ & ഫ്രണ്ട്സ് ടെലിഫിലിം ഫോര്‍ നാടകസൌഹൃദം, അബുദാബി.
ഗിരീഷ്കുമാര്‍ കുനിയിലിന്റെ ചെറുകഥ “ജുവൈരയുടെ പപ്പയെക്കുറിച്ച്.” അവലംബിച്ച്
മാമ്മന്‍ കെ രാജന്‍ തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍വഹിച്ച ടെലിഫിലിം ഉടന്‍ നമ്മുടെ സ്വീകരണമുറിയിലേക്ക് വരുന്നൂ..
ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍: ഏറനാടന്‍

Tuesday, October 27, 2009
മധുരമനോഹര സുന്ദര ഗാനരംഗം.
മധുരമനോഹര സുന്ദര സുരഭില മനോക്ഞമാം ഒരു ഗാനം, അതിന്റെ രംഗം ഇതാ ഇതാ...
നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടെന്ന് കരുതട്ടെ.. ആണെങ്കില്‍ ഇനിയും തരാം.
നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടെന്ന് കരുതട്ടെ.. ആണെങ്കില്‍ ഇനിയും തരാം.
Subscribe to:
Posts (Atom)