അല്‍‌പം (സ്വ)കാര്യം.

Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Sunday, October 24, 2010

ഒരു തെരുവ് കവിജന്മം


കവി അയ്യപ്പനെ പോലെ 
തെരുവില്‍ തേരാപാരാ 

ജീവിക്കാന്‍ മോഹമുണ്ടെന്നാലും...


ഈ പ്രവാസഭൂവില്‍ 

മലയാളിവേഷം ധരിച്ചു നടന്ന 

ഒരു സാഹിത്യകാരനെ 

സി.ഐ.ഡി പോക്കിയതും 
കസ്റ്റ്ഡിയില്‍ വെച്ചതും 

വക്കാലത്ത്‌ പറയാന്‍ 
നമ്പര്‍ ഇറക്കിയതും 
മറക്കില്ലൊരിക്കലും.

"ഇതൊരു മലയാളി 
ഇവനൊരു ജന്മദിനം
അന്നെവിടെയായായാലും 
മലയാളിവസ്ത്രം ധരിക്കും
മുണ്ടും മടക്കിക്കുത്തും
നാടന്‍ ഇല്ലാത്ത ലോകത്ത്‌
പട്ട പോലെത്തെ ടക്കീല മോന്തും
ട്രാഫിക്‌ സിഗ്നല്‍ നോക്കാതെ
തേരാപാരാ പാടി ആടിനടക്കും"

അലിവ് തോന്നി സി.ഐ.ഡി
സന്കടമാം ഒരു നോക്ക് നോക്കി
സലാം പറഞ്ഞു വെറുതെ വിട്ടതും 
അങ്ങിനെ ഊരിപ്പോരാന്‍ പെട്ട പാടും  

ഓര്‍ത്ത്‌ ആ മോഹം 

നാട്ടില്‍ ആക്കാം 

എന്ന് കരുതി മാറ്റിവെച്ചു ഞാന്‍ ..