ഏറനാടന്‍ രംഗങ്ങള്‍, കഥകള്‍/രസങ്ങള്‍/പാട്ടുകള്‍ കേള്‍ക്കാന്‍; നമുക്ക് അടിച്ചുപൊളിച്ച് തിമിര്‍ത്താടാം,നാടന്‍ സ്വരമേളമായ് കൂടാം..
Sunday, January 31, 2010
നിരോഷന്‍ ജുവൈരയെ ഭീഷണിപ്പെടുത്തി, കാണുവിന്‍!
ജുവൈര ബാറിലെ പാട്ടുപരിപാടി കഴിഞ്ഞ് മുറിയില്‍ വിശ്രമിക്കാന്‍ വരുമ്പോഴായിരുന്നു സംഭവം. അപ്പുറത്തെ ഫ്ലാറ്റില്‍ താമസിക്കുന്ന ഡ്രമ്മിസ്റ്റ് നിരോഷന്‍ ജുവൈരയുടെ മുറിയിലെത്തി തടഞ്ഞുനിറുത്തി.
ജുവൈരയെ പ്രലോഭിപ്പിച്ച് പാട്ട് ഉഷാറാക്കുവാനും സ്ഥിരം കസ്റ്റമേഴ്സിനെ ബാറിലേക്ക് വരുത്താനുമാണ് നിരോഷനോട് മാനേജര്‍ പറഞ്ഞിട്ടുള്ളത്. പക്ഷെ, നിരോഷന്‍ പറയുന്നതിനോട് പുതിയ പാട്ടുകാരിയായ ജുവൈരയ്ക്ക് യോജിക്കാന്‍ കഴിയുന്നില്ല. അവള്‍ പൊട്ടിത്തെറിച്ചു!
നിരോഷന്‍ ജുവൈരയെ ഭീഷണിപ്പെടുത്തി! ഇനി കാണുവിന്‍..
Tuesday, January 26, 2010
നഗരകന്യക രാത്രിയില്‍ കൂടുതല്‍ കാമിനിയാകും! (വീഡിയോ രംഗം)
ഒരു ചൂതാട്ടക്കളം പോലെയാണ് ഈ നഗരം.
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളിലേക്ക്
വീശിയെറിയപ്പെടുന്ന മനുഷ്യര്‍..
നേട്ടങ്ങളുടെ നിധികുംഭവുമായി തിരികെ പോയവര്‍...
വീണ്ടും കളിക്കളത്തില്‍ തുടരുന്നവര്‍,
നിര്‍ഭാഗ്യത്തിന്റെ തീക്കാറ്റില്‍
ചിറകു കരിഞ്ഞുവീണ ഈയ്യാംപാറ്റകള്‍..
ആര്‍ക്കും ആര്‍ക്കും മറുപടി തരാത്ത
കാമുകിയെപ്പോലെ
നഗരം അവളുടെ മായാനൃത്തം തുടരുന്നു...
പകലിന്റെ ഉടയാടകളെല്ലാം അഴിച്ചുവെച്ച്,
നഗരകന്യക രാത്രിയില്‍ കൂടുതല്‍ കാമിനിയാകും!
Saturday, January 23, 2010
ജുവൈരയുടെ പപ്പ Trailer Show
Trailer 3
Trailer 2
Trailer 1
ഒരു മാമ്മന്‍ കെ രാജന്‍ & ഫ്രണ്ട്സ് ടെലിഫിലിം ഫോര്‍ നാടകസൌഹൃദം, അബുദാബി.
ഗിരീഷ്കുമാര്‍ കുനിയിലിന്റെ ചെറുകഥ “ജുവൈരയുടെ പപ്പയെക്കുറിച്ച്.” അവലംബിച്ച്
മാമ്മന്‍ കെ രാജന്‍ തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍വഹിച്ച ടെലിഫിലിം ഉടന്‍ നമ്മുടെ സ്വീകരണമുറിയിലേക്ക് വരുന്നൂ..
ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍: ഏറനാടന്‍
Trailer 2
Trailer 1
ഒരു മാമ്മന്‍ കെ രാജന്‍ & ഫ്രണ്ട്സ് ടെലിഫിലിം ഫോര്‍ നാടകസൌഹൃദം, അബുദാബി.
ഗിരീഷ്കുമാര്‍ കുനിയിലിന്റെ ചെറുകഥ “ജുവൈരയുടെ പപ്പയെക്കുറിച്ച്.” അവലംബിച്ച്
മാമ്മന്‍ കെ രാജന്‍ തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍വഹിച്ച ടെലിഫിലിം ഉടന്‍ നമ്മുടെ സ്വീകരണമുറിയിലേക്ക് വരുന്നൂ..
ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍: ഏറനാടന്‍
Subscribe to:
Posts (Atom)